കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പൂർത്തിയായതിനു ശേഷവും സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസ് അധികാരികൾക്കുമെതിരായ തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ തുടരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ അച്ചടക്ക ലംഘനവും, നിഷ്പക്ഷമല്ലാതെ പ്രവർത്തിച്ചുവെന്നും ആരോപിച്ചാണ് ഡയമണ്ട് ഹാർബർ ജില്ല പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യാൻ കമീഷൻ നിർദേശിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കമീഷനും ഭരണകൂടവും തമ്മിലെ പോര് ശക്തമായതിന്റെ തുടർച്ചയാണ് പുതിയ നടപടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.