പവൻ ഖേരക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഗു​വാ​ഹ​തി ഹൈ​കോ​ട​തി ത​ള്ളി​യ​തി​നെ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ്. ഭ​യ​പ്പെ​ടു​ത്ത​ലി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും രാ​ഷ്‍ട്രീ​യ​ത്തി​നു മേ​ൽ നീ​തി പു​ല​രു​മെ​ന്നും പാ​ർ​ട്ടി പ​വ​ൻ ഖേ​ര​ക്കൊ​പ്പം ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ നി​ൽ​ക്കു​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​​മേ​ശ് വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഗു​വാ​ഹ​തി ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച​യാ​ണ് ത​ള്ളി​യ​ത്. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ റി​നി​കി ഭു​യാ​ന് ഒ​ന്നി​ല​ധി​കം പാ​സ്‍പോ​ർ​ട്ട് ഉ​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ത്തു​വ​ക​ക​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നു​മാ​ണ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം. റി​നി​കി ഭു​യാ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഗു​വാ​ഹ​തി ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​വ​ൻ ഖേ​ര​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യ രേ​ഖ​ക​ൾ എ​വി​ടെ​നി​ന്ന് കി​ട്ടി​യെ​ന്നും ആ​രാ​ണ് ന​ൽ​കി​യ​തെ​ന്നു​മ​റി​യാ​ൻ ഖേ​ര​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം​ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. നേ​ര​ത്തേ തെ​ല​ങ്കാ​ന ഹൈ​കോ​ട​തി ഏ​ഴ് ദി​വ​സ​ത്തെ ട്രാ​ൻ​സി​റ്റ് ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​ത് സ്റ്റേ ​ചെ​യ്ത് ഗു​വാ​ഹ​തി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Congress expresses solidarity with Pawan Khera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.