‘ശാശ്വത സമാധാനം വേണം’: മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

ഇം​ഫാ​ൽ: വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പൊ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഒ​രു​കൂ​ട്ടം പ്ര​തി​ഷേ​ധ​ക​ർ​ക്ക് മു​ഖ്യ​മ​ന്ത്രി വൈ ​ഖേം​ച​ന്ദ് സി​ങ്ങി​നെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും അ​വ​ർ വി​ഷ​യ​ത്തി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

മെ​യ്തി സം​ഘ​ട​ന​യാ​യ കൊ​കോ​മി​യു​ടെ (മ​ണി​പ്പൂ​ർ ഐ​ക്യ ഏ​കോ​പ​ന സ​മി​തി) നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​ക​രാ​ണ് നാ​ല് വ്യ​ത്യ​സ്ത റാ​ലി​ക​ളാ​യി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ബം​ഗ്ലാ​വി​ന് മു​ന്നി​ലു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​ർ​ച്ച് ത​ട​ഞ്ഞു. കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള നാ​ല് ദി​ശ​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ബാ​രി​ക്കേ​ഡു​ക​ൾ ഭേ​ദി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ സു​ര​ക്ഷാ​സേ​ന നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ച്ചു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വം​ശീ​യ സം​ഘ​ർ​ഷം ബാ​ധി​ച്ച് ആ​ഭ്യ​ന്ത​ര​മാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ക​യും പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട ശേ​ഷം കൊ​കോ​മി ക​ൺ​വീ​ന​ർ വൈ.​കെ. ധീ​ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

2023 മേ​യ് 3 മു​ത​ലു​ള്ള മ​ണി​പ്പൂ​ർ പ്ര​തി​സ​ന്ധി​യി​ൽ വ്യ​ക്ത​മാ​യ ഒ​രു പ​രി​ഹാ​ര​വും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും നി​ർ​ണാ​യ​ക​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യു​ടെ അ​ഭാ​വ​വും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags:    
News Summary - 'We want lasting peace': March to Manipur Chief Minister's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.