കൊടൈക്കനാലിൽ വിശ്രമത്തിനെത്തി സ്റ്റാലിൻ

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് ക​ഴി​ഞ്ഞ് ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ സ്റ്റാ​ലി​ൻ വി​ശ്ര​മ​ത്തി​നാ​യി കൊ​ടൈ​ക്ക​നാ​ലി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ചെ​ന്നൈ​യി​ൽ​നി​ന്ന് മ​ധു​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പി​ന്നീ​ട് റോ​ഡ് മാ​ർ​ഗം കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ദു​ർ​ഗ സ്റ്റാ​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വി​ജ​യ പ്ര​തീ​ക്ഷ എ​ങ്ങ​നെ​യു​ണ്ടെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് സ്റ്റാ​ലി​ൻ കൈ​ക്കൊ​ണ്ട് ‘ത​മ്പ്’ കാ​ണി​ച്ച് മ​റു​പ​ടി ന​ൽ​കി. കൊ​ടൈ​ക്ക​നാ​ലി​ലെ പാ​മ്പാ​ർ​പു​ര​ത്തി​ലെ സ്വ​കാ​ര്യ ന​ക്ഷ​ത്ര റി​സോ​ർ​ട്ടി​ൽ സ്റ്റാ​ലി​നും കു​ടും​ബ​വും അ​ഞ്ച് ദി​വ​സം താ​മ​സി​ക്കും. 2019, 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ് സ്റ്റാ​ലി​ൻ കൊ​ടൈ​ക്ക​നാ​ലി​ലെ ഇ​തേ റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക​ൻ ഉ​ദ​യ​നി​ധി​യും കു​ടും​ബ​വും ക​ഴി​ഞ്ഞ ദി​വ​സം യൂ​റോ​പ്പി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു. 

Tags:    
News Summary - Stalin reaches Kodaikanal for rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.