മോദിയുടെ 'താടി കൃഷിക്ക്' പേരിട്ട്​ തരൂർ; ​​ വല്ലാത്ത 'പൊഗോണോ​ട്രോഫി'യെന്ന്​ നെറ്റിസൺസ്​

പുതിയ വാക്കുകൾ നെറ്റിസൺസിന്​ പരിചയപ്പെടുത്തുന്നതിൽ മുമ്പനാണ്​ ശശി തരൂർ എം.പി. കുറേക്കാലമായി അദ്ദേഹം പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. ഒടുവിൽ ട്വിറ്ററാറ്റികളുടെ ആവശ്യപ്രകാരം പുതിയൊരു വാക്ക്​ അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു. 'പൊഗോണോട്രോഫി' എന്ന വാക്കാണ്​ അദ്ദേഹം നെറ്റിസൺസിന്​ മുന്നിൽവച്ചത്​. സാധാരണ തരൂർ വാക്ക്​ പങ്കുവയ്​ക്കുകയും മറ്റുള്ളവർ അർഥമറിയാൻ ഒാടുകയുമാണ്​ പതിവ്​. എന്നാൽ ഇത്തവണ വാക്കിനൊപ്പം വിശദീകരണവും തരൂർതന്നെ നൽകിയിട്ടുണ്ട്​.


'താടിയും, മീശയും വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന കല'എന്നാണ്​ 'പൊഗോണോട്രോഫി'യുടെ അർഥം. ത​െൻറ സുഹൃത്തായ സാമ്പത്തികകാര്യ വിദഗ്​ധൻ രതിൻ റോയ്​ ആണ്​ പുതിയ വാക്ക്​ പറഞ്ഞുതന്ന​െതന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തരൂർ പരാമർശിച്ചിട്ടുണ്ട്​. മോദിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ ഒരു മുൻകരുതലാണെന്നാണ്​ തരൂർ കുറിച്ചത്​.

തിരുവനന്തപുരം എംപി പുതിയ പദം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്നത് ഇതാദ്യമല്ല. ത​െൻറ പുസ്​തകമായ 'പാരഡോക്​സിക്കൽ പ്രൈം മിനിസ്​റ്റർ' അവതരിപ്പിക്കുമ്പോൾ അദ്ദേഹം ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള വാക്ക്​ കൗതുകമുണർത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.