മഹാരാഷ്​ട്ര: സർക്കാർ രൂപീകരണത്തിനില്ല; പ്രതിപക്ഷത്തിരിക്കും​​ -ശരത്​ പവാർ

മഹാരാഷ്​ട്ര: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സർക്കാർ രൂപവത്​കരണം പ്രതിസന്ധിയിലായ മഹാരാഷ്​ട്രയിൽ ശിവസേനയുമാ യുള്ള സഖ്യത്തിനില്ലെന്ന്​ പ്രഖ്യാപിച്ച്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ. ശിവസേനക്കും ബി.ജെ.പിക്കും അനുകൂലമായാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അവര്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും ശരദ്​ പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലു വർഷം മഹാരാഷ്​ട്രയുടെ മുഖ്യമന്ത്രിയായ തനിക്ക്​ വീണ്ടും പദവിയിലെത്ത ാൻ താൽപര്യമില്ല. എൻ.സി.പിക്കാണ്​ ഭൂരിപക്ഷം ലഭിച്ചതെങ്കിൽ തങ്ങൾ സർക്കാർ ഉണ്ടാകിയേനെ. പ്രതിപക്ഷത്തിരിക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച ജനവിധിയെന്നും അതിനാല്‍ എന്‍.സി.പി. പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി.ജെ.പി.യും തമ്മിൽ സഖ്യം നിലനിൽക്കുന്നുണ്ട്​. അവർ ഒരുമിച്ച്​ സർക്കാർ രൂപവത്​കരിക്കും. രാഷ്​ട്രപതി ഭരണമെന്നത്​ ശിവസേനയുടെ ഭീഷണി മാത്രമാണ്​. അവസാന മണിക്കൂറുകളിൽ
ബി.ജെ.പിയും ശിവസേനയും ധാരണയിലെത്തുമെന്നും ശരദ് പവാര്‍ വിശദീകരിച്ചു.

മഹാരാഷ്​ട്രയിലെ തർക്കത്തിൽ പ്രത്യക്ഷമായി ഇടപെടാതിരുന്ന അമിത്​ ഷായെയും പവാർ വിമർശിച്ചു. ബി.ജെ.പിക്ക്​ മതിയായ സീറ്റുകൾ ലഭിക്കാത്ത സംസ്ഥാനങ്ങളിൽ പോലും സർക്കാറുണ്ടാക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ്​ അമിത്​ ഷാ. മഹാരാഷ്​ട്രയും അദ്ദേഹത്തി​​​െൻറ വൈദഗ്​ധ്യം കാണാൻ പോകുന്നേയുള്ളൂയെന്ന്​ പവാർ പറഞ്ഞു.

ശിവസേനക്ക്​ തനിയെ 175 എന്ന നമ്പറിലെത്താൻ കഴിയില്ല. സേന വക്താവ്​ സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചില പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷിയായ കോൺഗ്രസുമായി കൂടിയാലോചിക്കാതെ ഭരണം വേണ്ട, പ്രതിപക്ഷത്തിരിക്കുമെന്ന പ്രസ്​താവനയെ കുറിച്ചുള്ള ചോദ്യത്തിന്​ രാഷ്​ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി എൻ.സി.പിയെടുത്ത തീരുമാനമാണ്​ ഇത്​ എന്നായിരുന്നു പവാറി​​​െൻറ മറുപടി.

Tags:    
News Summary - Sharad Pawar says we will sit in opposition - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.