ഷഹീൻ ബാഗിലേത്​ പെയ്​ഡ്​ പ്രതി​േഷധമെന്ന്​; അമിത്​ മാളവ്യക്കെതിരെ അപകീർത്തി കേസ്​

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സ്​ത്രീകൾ പണം വാങ്ങിയാണ് പ്രതിഷേധ ധർണ നടത്തുന്നതെന്ന പ്ര സ്​താവനയിൽ ബി.ജെ.പി ഐ.ടി സെൽ അധ്യക്ഷ​നെതിരെ മാനനഷ്​ട കേസ്​. അപകീർത്തികരമായ പ്രസ്​താവന നടത്തിയ അമിത്​ മാളവ്യ ഒര ു കോടി രൂപ നഷ്​ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്​ സമരം നടത്തുന്ന വനിതകളാണ്​ കോടതിയെ സമീപിച്ചത്​.

ഷഹീൻ ബാഗിലെ സ്​ത്രീകൾ ദിവസേന 500 രൂപ കൂലി വാങ്ങിയാണ്​ സമരം ചെയ്യുന്നതെന്നായിരുന്നു അമിത്​ മാളവ്യയുടെ ആരോപണം. ഇത്​ ശരിയെന്ന്​ വാദിച്ച്​ ഒരു വിഡിയോ ദൃശ്യവും മാളവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്ന​ു. ഇതിനെതിരെയാണ്​ സമരം നയിക്കുന്നവർ നിയമനടപടിയുമായി രംഗത്തെത്തിയത്​.

സാകിർ നഗർ സ്വദേശിയായ നഫീസ ബാനു, ഷഹീൻ ബാഗ്​ സ്വദേശിയായ ഷഹ്​സാദ്​ ഫാതിമ എന്നിവരാണ്​ മാനനഷ്​ട കേസ്​ ഫയൽ ചെയ്​തത്​. അഭിഭാഷകനായ മെഹ്​മൂദ്​ പ്രചയാണ്​ പ്രതിഷേധക്കാർക്കായി മാളവ്യക്ക്​ നോട്ടീസ്​ അയച്ചത്​.

സ്ഥാപിത താൽപര്യത്തോടെ​ അമിത്​ മാളവ്യ ജനകീയ സമരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയെന്ന്​ നോട്ടീസിൽ പറയുന്നു. വനിതകളായ പ്രതിഷേധക്കാരെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിഡിയോ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചത്​ തെറ്റാണെന്നും ദേശീയ, അന്താരാഷ്​ട്ര മാധ്യമങ്ങൾക്ക്​ മുന്നിൽ​ അപകീർത്തി​പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്​ വിഡിയോ പ്രചരിപ്പിച്ചതെന്നും നോട്ടീസിൽ പറയുന്നു.

സി.എ.എ, എൻ.പി.ആർ എന്നിവക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധ ധർണ 36 ദിവസം പിന്നിട്ടു.

Tags:    
News Summary - Shaheen Bagh women send defamation notice to BJP IT cell chief Amit Malviya - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.