ആന്ധ്രപ്രദേശിൽ ഏഴ് മാവോവാദികളെ സുരക്ഷാസേന വധിച്ചു

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

ടെക് ശങ്കർ എന്നറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവു ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആയുധ നിർമാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രവീണ്യമുള്ളയാളായിരുന്നു ശങ്കർ. ചൊവ്വാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാവോവാദികൾക്കായി തിരച്ചിൽ നടത്തിയത്. എൻ.ടി.ആർ, കാകിനട, കൊനസീമ, എലൂരു ജില്ലകളിൽനിന്നായി 50 മാവോവാദികളെ അറസ്റ്റ് ചെയ്തെന്നും എ.ഡി.ജി.പി അറിയിച്ചു. ആയുധങ്ങളും നിർമാണ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.

Tags:    
News Summary - Seven Maoists killed in Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.