ചെന്നൈ: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഖനി ഉടമയും സർക്കാർ റോഡുകളുടെ കരാറുകാരനുമായ ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും 34 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ആദായ നികുതി വകുപ്പ് ചെന്നൈ സോണൽ ജോയൻറ് ഡയറക്ടർ കെ.എസ്.വി.വി. പ്രസാദാണ് സ്വത്ത് കണ്ടുകെട്ടി ഉത്തരവിറക്കിയത്.
നോട്ട് അസാധുവാക്കലിന് പിന്നാലെ ശേഖർ റെഡ്ഡിയുടെയും സഹോദരെൻറയും സഹായികളുടെയും വീടുകളിൽനിന്ന് കോടികളുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. അസാധുേനാട്ടുകൾ മാറിയെടുത്ത സ്വർണബിസ്കറ്റുകളും പിടിച്ചെടുത്തിരുന്നു. വിവിധ വ്യക്തികളെ ഉപയോഗിച്ച് കമീഷൻ വ്യവസ്ഥയിൽ പണം മാറിയെടുത്തെന്നും കണക്കിൽപെടാത്ത സ്വത്തുണ്ടെന്നും ശേഖർ റെഡ്ഡി സമ്മതിച്ചിരുന്നു.
കള്ളപ്പണ ആരോപണത്തിൽ ആദായ നികുതി വകുപ്പിന് പുറമെ എൻേഫാഴ്സ്മെൻറ് ഡയറക്ടേററ്റ്, സി.ബി.െഎ, ഡൽഹി പൊലീസ് തുടങ്ങി നാല് ഏജൻസികൾ കേസെടുത്തിട്ടുണ്ട്. ശേഖർ റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചീഫ്സെക്രട്ടറി പി. രാമമോഹന റാവുവിെൻറ ഒാഫിസിലും വീടുകളിലും പരിശോധന നടത്തി പണം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.