Posted On
date_range Updated On
date_range സമാജ്വാദി പാർട്ടി നേതാവ് എസ്.ആർ.എസ് യാദവ് കോവിഡ് ബാധിച്ച് മരിച്ചു
ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ എസ്.ആർ.എസ് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
സമാജ്വാദി പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എസ്.ആർ.എസ് യാദവ് പാർട്ടി ദേശീയ െസക്രട്ടറി കൂടിയായിരുന്നു. എസ്.ആർ.എസ് വിടവാങ്ങിയത് പാർട്ടിക്ക് നികത്തനാകാത്ത നഷ്ടമാണെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.