ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാറൻപുരിൽ നൂേറാളം ദലിത് വീടുകൾ തകർക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിഷേധം ഇരമ്പി. റാലി നടത്തരുതെന്ന ഡല്‍ഹി പൊലീസിെൻറ വിലക്ക് മറികടന്നാണ് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ജന്തര്‍മന്തറില്‍ ആയിരങ്ങൾ പ്രതിഷേധ റാലി നടത്തിയത്. രാജ്യത്ത് ദലിതർക്കെതിരെ വർധിച്ചുവരുന്ന അതിക്രമം പ്രതിരോധിക്കുന്നതിന് ദലിത് സംഘടനകളെ ഏകോപിപ്പിച്ച് രൂപവത്കരിച്ച ഭീം ആർമിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സവർണ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ വ്യക്തമാക്കി. സഹാറൻപുർ അതിക്രമം നടത്തിയവർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ജിഗ്നേഷ് മേവാനി, കനയ്യ കുമാർ തുടങ്ങിയവരും റാലിക്ക് നേതൃത്വം നൽകി. രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിെൻറ പേരിൽ മേയ് അഞ്ചിന് സഹാറൻപുരിൽ ഠാകുർ വിഭാഗം സംഘടിപ്പിച്ച ഘോഷയാത്രയിൽ ദലിതർ ഇടപെട്ടു എന്നാരോപിച്ചായിരുന്നു സംഘർഷം തുടങ്ങിയത്.
സംഘർഷസമയത്ത് ഠാകുർ വിഭാഗത്തിലെ യുവാവ് മരിച്ചിരുന്നു. മരണം ശ്വാസതടസ്സത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഠാകുർ വിഭാഗം വ്യാപക അതിക്രമങ്ങൾ അഴിച്ചുവിട്ടു. അന്നുരാത്രിതന്നെ 60 വീടുകളും അഞ്ചു കടകളും കത്തിച്ചു. ദിവസങ്ങളോളം ദലിതരുടെ കുടിലുകൾ തകർക്കുന്നതും സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതും തുടർന്നു. ഠാകുര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയും ആക്രമണം വര്‍ധിക്കുകയും ചെയ്തതോടെ സി.പി.എം നേതാക്കള്‍ക്കൊപ്പം ഇരകള്‍ രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു.
ജന്തര്‍മന്തറില്‍ 5000 പേര്‍ക്ക് പ്രതിഷേധറാലിയോ സമ്മേളനമോ നടത്താനുള്ള സ്ഥലേമയുള്ളൂ എന്നതിനാലാണ് ദലിത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന് ഡൽഹി പൊലീസ് കമീഷണർ ബി.കെ. സിങ് പറഞ്ഞു. രാവിലെ മുതൽ ബസുകളും മറ്റും ഉപയോഗിച്ച് ജന്തർമന്തറിലേക്കുള്ള വഴി പൊലീസ് തടസ്സപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ആയിരങ്ങൾ റാലിയിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.