കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തിന് നേരെ തൊടുത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം റൺവേയിൽ പതിച്ചു. ഇതുമൂലം മുഴുവൻ വിമാനങ്ങളും റദ്ദാക്കിയെന്ന് വിമാനത്താവള മേധാവി മസൂദ് പാഷ്തുൻ പറഞ്ഞു.
വിമാനത്താവളത്തിന്‍റെ റൺവേയിൽ അറ്റകൂറ്റപ്പണി നടക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ റൺവേ പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാബൂൾ സിവിൽ ഏവിയേഷനും ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാർ. മേഖലയിൽ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള സാധനങ്ങൾ എത്തിച്ച് നൽകുന്നത് കാണ്ഡഹാർ വിമാനത്താവളത്തിലൂടെയാണ്. ഇവിടെ ആക്രമണം നടത്തിയതോടെ അഫ്ഗാനിലെ രണ്ട് പ്രവിശ്യകളുടെ കൂടി നിയന്ത്രണം താലിബാന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.