കർഷക സമരത്തിലുടക്കി ഭരണം പോകുമോയെന്ന പേടി; ഹരിയാന മുഖ്യമന്ത്രി അമിത്​ ഷായെ കണ്ടു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഉപമുഖ്യമന്ത്രി ദുഷ്യന്ത്​ ചൗട്ടാലയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ​െയ സന്ദർശിച്ചു. കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിലാണ്​ കൂടിക്കാഴ്ച.

കർഷക സമരത്തിന്‍റെ പ്രഭവകേന്ദ്രം ഹരിയാനയാണെന്ന്​ ഖട്ടർ അമിത്​ ഷായെ ധരിപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും സഖ്യകക്ഷിയായ ജെ.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

കർഷക സമരത്തെചൊല്ലി ഹരിയാനയിലെ ബി.ജെ.പി-​െജ.ജെ.പി ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന്​ വാർത്തകൾ പരന്നിരുന്നു. 2019ൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാവാത്തതിനെത്തുടർന്ന്​ ജെ.ജെ.പി പിന്തുണയിലാണ്​ ബി.ജെ.പി ഭരണം പിടിച്ചത്​.

കാർഷികമേഖലയിൽ സ്വാധീനമുളള ജെ.ജെ.പി കർഷകരുടെ ഇടയിൽ നിന്നും തിരിച്ചടി ഭയക്കുന്നുണ്ട്​്​. ഖട്ടർ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ ജെ.ജെ.പി എം.എൽ.എമാർ ഒരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്​. എന്നാൽ ഇത്തരം വാർത്തകൾ ഖട്ടർ നിഷേധിച്ചു. ഹരിയാനയിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജെ.ജെ.പി-ബി.ജെ.പി സഖ്യത്തിന്​ അടിപതറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.