ഇന്ത്യൻ വ്യവസായ രംഗം അധീനപ്പെടുത്താനുള്ള വിദേശ നീക്കം തടയണം -രാഹുൽ

ന്യൂഡൽഹി: കോവിഡ്​ വ്യാപനവും ലോക്​ഡൗണും ദുർബലപ്പെടുത്തിയ ഇന്ത്യൻ വ്യവസായത്തെ കൈവശപ്പെടുത്താനുള്ള വിദേശ ന ീക്കത്തെ സർക്കാർ തടയണമെന്ന്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഹൗസിങ്​ ഡെവലപ്​മ​​െൻറ്​ ഫിനാൻസ്​ കോർപറേഷ​​​ െൻറ (എച്ച്​.ഡി.എഫ്​.സി) 1.75 കോടി ഷെയറുകൾ പീപ്​ൾസ്​ ബാങ്ക്​ ഒാഫ്​ ചൈന ഏറ്റെടുത്ത വാർത്ത പുറത്ത്​ വന്നതിനെ തുടർന്നാണ്​ രാഹുലി​​​െൻറ പ്രതികരണം എത്തിയത്​.

സാമ്പത്തിക രംഗത്തെ കടുത്ത മരവിപ്പ്​ ഇന്ത്യൻ സ്​ഥാപനങ്ങളെ ദുർബലപ്പെടുത്തിയതായി രാഹുൽ ചൂണ്ടികാട്ടി. വിദേശ സ്​ഥാപനങ്ങൾക്ക്​ ഏറ്റെടുക്കാാനാകും വിധം അവ പരുവപ്പെട്ടിരിക്കുന്നു. ഇൗ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യൻ സ്​ഥാപനങ്ങളുടെ മേൽ വിദേശ താൽപര്യം ആധിപത്യം നേടുന്നത്​ സർക്കാർ തടയണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ വ്യാപന ഭീതിയിൽ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ സാമ്പത്തിക മേഖലയിൽ കടുത്ത ആഘാതമാണുണ്ടാക്കുന്നത്​. ഇന്ത്യയുടെ വളർച്ച നിരക്കിൽ 2 മുതൽ 3 ശതമാനം വരെ കുറവ്​ ഇൗ വർഷം പ്രതീക്ഷിക്കാമെന്നാണ് ലോകബാങ്ക്​ പറയുന്നത്​ ​.

അന്താരാഷ്​ട്ര നാണ്യ നിധി (​െഎ.എം.എഫ്​) സാമ്പത്തിക രംഗത്തെ ആഗോള മാന്ദ്യവും പ്രവചിച്ചിട്ടുണ്ട്​. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ലോകരാഷ്​ട്രങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും ​െഎ.എം.എഫ്​ ചുണ്ടികാണിക്കുന്നുണ്ട്​.

Tags:    
News Summary - rahul says indian corporates must be protected from foreign interests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.