രാഹുൽഗാന്ധിയുടെ ട്രാക്ടര്‍ റാലി ഫെബ്രുവരി 22ന് വയനാട്ടിലും

കല്‍പറ്റ: രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ ട്രാക്ടർ റാലി നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്നുനിന്ന് ആരംഭിച്ച് മുട്ടില്‍ ടൗണ്‍ വരെ ആറ് കിലോമീറ്ററിൽ നടക്കുന്ന റാലിയിൽ നൂറുകണക്കിന് ട്രാക്ടറുകൾ പങ്കെടുക്കും.

തുടർന്ന് മുട്ടിൽ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും നേരത്തേ പഞ്ചാബ്​, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും രാഹുൽ സമാനമായ യാത്ര നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.