മേയ്​ 16ന്​ ശേഷം കോവിഡ് ഉണ്ടാകില്ല; നീതി ആയോഗി​െൻറ പ്രവചനത്തെ പരിഹസിച്ച്​ രാഹുൽ

ന്യൂഡല്‍ഹി: രാജ്യത്ത്​ മേയ്​ 16 ന് ശേഷം കോവിഡ് 19 കേസുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിൻെറ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ്  പ്രചനത്തെ പരിഹസിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി. നീതി ആയോഗിലെ പ്രതിഭകൾ വീണ്ടും വിശ്വാസ്യത തെളിയിച്ചുവെന്നും മേയ്​16 ഓടെ കോവിഡ്​ കേസുകൾ പൂജ്യമാകുമെന്ന പ്രവചനത്തെ വീണ്ടും ഓർമ്മിപ്പിക്കുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്നും മേയ് 16 നു ശേഷം രാജ്യത്ത് പുതിയ കേസുകള്‍ ഉണ്ടാകില്ലെന്നും ആയിരുന്നു നീതി ആയോഗി​​െൻറ പ്രവചനം.

‘‘നീതി ആയോഗിലെ പ്രതിഭകൾ വീണ്ടും വിശ്വാസ്യത തെളിയിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്​ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതുമൂലം നാളെ മേയ്​ 16 മുതല്‍ രാജ്യത്ത് പുതിയ കോവിഡ് 19 കേസുകള്‍ ഒന്നുമുണ്ടാകില്ലെന്ന് പ്രവചിക്കുന്ന നീതി ആയോഗിൻെറ ഗ്രാഫ് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്’’ - രാഹുൽ ട്വീറ്റ് ചെയ്തു. 
രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം ഏപ്രില്‍ അവസാന വാരത്തോടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുകയും അതിനുശേഷം കുറഞ്ഞ് മേയ്​ 16 ഓടെ പൂജ്യത്തില്‍ എത്തുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്​ വ്യാപനത്തി​​െൻറ സഹാചര്യത്തിൽ രാജ്യം നാലാംഘട്ട ലോക്​ഡൗൺ തുടങ്ങാനിരിക്കെയാണ്​ നീതി ആയോഗിനെതിരെ വിമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന്​ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 81,970 ആയി ഉയർന്നിട്ടുണ്ട്​. മരണസംഖ്യ 2649 ആകുകയും ചെയ്തു.

Tags:    
News Summary - Rahul Gandhi shreds Niti Aayog over no Covid-19 cases after May 16 prediction - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.