തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സമാപനചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബി.ജെ.പി കേന്ദ്രങ്ങൾ ആയുധമാക്കുന്നു. കേരളത്തെ പുകഴ്ത്തിയുള്ള പ്രസംഗം രാഹുലിന്‍റെ മുൻ മണ്ഡലമായ അമേത്തിയടക്കമുള്ള ഇടങ്ങളെ അപമാനിക്കുന്നതാണെന്നാണ് ബി.െജ.പി വാദം.
രാഹുൽ പ്രസംഗിച്ചതിങ്ങനെ: കഴിഞ്ഞ 15 വർഷമായി ഞാൻ ഉത്തരേന്ത്യയിലെ ഒരു എം.പിയായിരുന്നു. അവിടെ വ്യത്യസ്തമായ രാഷ്ട്രീയമായിരുന്നു ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ താൽപര്യമുളവാക്കുന്നു. ഇവിടെയുള്ള ആളുകൾ ഓരോ പ്രശ്നത്തിലും താൽപര്യമുള്ളവരാണ്. ഉപരിവിപ്ലവമായി മാത്രമല്ല, പ്രശ്നങ്ങളെ ആഴത്തിൽ സമീപിക്കുന്നു.
എന്നാൽ ഇത് ഉത്തരേന്ത്യക്കാരെയും അമേത്തിയെയും അധിക്ഷേപിക്കുന്നതാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വാദം. ട്വിറ്ററിൽ രാഹുലിനെതിരെ കാമ്പയിനും അവർ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ൈംസ് നൗ അടക്കമുള്ള ചാനലുകളും വിഷയം ഉയർത്തുന്നുണ്ട്. സ്മൃതി ഇറാനി, വിദേജ കാര്യ മന്ത്രി ജയശങ്കർ തുടങ്ങിയവരും രാഹുലിനെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.