ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരാനുള്ള സാധ്യത തീർത്തും മങ്ങി. തീരുമാനത്തിൽ മാറ്റമില്ലെന്നും, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ താൻ പ ങ്കാളിയാവില്ലെന്നും രാഹുൽ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പു ഫലത്തിനു പിന്ന ാലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാജി പ്രഖ്യാപിച്ച രാഹുലിനെ പിന്തിര ിപ്പിക്കാൻ ഒരു മാസത്തോളമായി മുതിർന്ന നേതാക്കൾ നടത്തുന്ന ശ്രമങ്ങളെല്ലാം പൊളിഞ്ഞുനിൽക്കുകയാണ്. തെരഞ്ഞെടുപ്പു തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ രാജി പ്രഖ്യാപിച്ചത് എ.െഎ.സി.സിയുടെ പ്രവർത്തനങ്ങളെ അപ്പാടെ ബാധിച്ചിട്ടുമുണ്ട്.
എന്നാൽ, പാർട്ടി സംവിധാനത്തിൽ പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകനോട് വിശദീകരിച്ചത്. തെൻറ തീരുമാനത്തിൽ മാറ്റമൊന്നുമില്ല. പുതിയ അധ്യക്ഷനെ താൻ നിശ്ചയിക്കില്ല. തെരഞ്ഞെടുക്കേണ്ടത് പാർട്ടിയാണ്. ആ പ്രക്രിയയിൽ താൻ ഇടപെടുന്നത് കാര്യങ്ങൾ സങ്കീർണമാക്കാനേ സഹായിക്കൂ -രാഹുൽ പറഞ്ഞു.
കോൺഗ്രസിൽ കുടുംബാധിപത്യമാണ്, ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല തുടങ്ങിയ ആേക്ഷപങ്ങൾക്കിടെയാണ് രാഹുലിെൻറ പ്രതികരണം. രാഹുൽ പിന്മാറുന്ന സാഹചര്യത്തിൽ ഇനിയെന്ത് എന്ന വലിയ ചോദ്യമാണ് മുതിർന്ന നേതാക്കൾക്കു മുന്നിൽ. ഒരു മാസമായി പാർട്ടി പ്രവർത്തകരെ നിരാശയിലേക്ക് തള്ളിവിട്ടശേഷം ഇനി രാഹുലിന് പദവിയിൽ തുടരാൻ കഴിയില്ലെന്ന യാഥാർഥ്യവും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.
നെഹ്റു കുടുംബാംഗങ്ങളിൽ ആരും പാർട്ടിയെ മുന്നിൽനിന്ന് നയിക്കാനില്ലാത്ത സ്ഥിതിയിൽ, പകരം സംവിധാനത്തെക്കുറിച്ച് ഇനി മുതിർന്ന നേതാക്കൾക്ക് കൂടിയാലോചിക്കേണ്ടി വരും. കോൺഗ്രസിലെ ലോക്സഭ കക്ഷി നേതാവാകുന്നതിൽനിന്ന് രാഹുൽ ഒഴിഞ്ഞു മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.