ജാമിഅ വെടിവെപ്പ്​: അക്രമിക്ക്​ പണം നൽകിയതാരെന്ന്​ രാഹുൽ

ന്യൂഡൽഹി: ജാമിഅ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധത്തിന്​ നേരെ വെടിയുതിർക്കാൻ പണം കൊടുത്ത്​ അക്രമിയെ ഇറക്കിയതാരെന്ന് വ്യക്തമാക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അക്രമി ഒരു സംഘടനയിലും പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. എന്നാൽ പ്രതിഷേധക്കാർക്ക്​ നേരെ വെടിയുതിർക്കാൻ പണം നൽകി അക്രമിയെ അയച്ചതാരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

രാം ​ഭ​ക്ത്​​ ഗോ​പാ​ൽ എന്ന സംഘ്​പരിവാർ പ്രവർത്തകനാണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ വെ​ടി​​വെ​പ്പ്​​ ന​ട​ത്തിയത്​. ഉത്തർപ്രദേശ്​ സ്വദേശിയായ ഇയാൾ 11ാം ക്ലാസ്​ വിദ്യാർഥിയാണെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു. ഡൽഹി പൊലീസ്​ ക്രൈംബ്രാഞ്ച്​ 17 കാരനായ ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന്​ കേസെടുത്ത് ജുവനൈൽ ജസ്​റ്റിസ്​ ബോർഡിന്​ മുമ്പാകെ ഹാജരാക്കി. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാള​ുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.

അക്രമി ഒരു സംഘടനയുമായി ബന്ധ​പ്പെട്ട വ്യക്തിയല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പൗരത്വ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും കണ്ട ശേഷമുണ്ടായ മാറ്റമാണ്​ അക്രമത്തിന്​ പിന്നിലെന്നുമാണ്​ പൊലീസ്​ ഭാഷ്യം. എന്നാൽ ഇയാൾ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന്​ തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്​. ബജ്‌റംഗ് ദള്‍ റാലികളില്‍ ഇയാള്‍ പങ്കെടുത്തതി​​​െൻറ ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്​.

Tags:    
News Summary - Rahul Gandhi asks who paid Jamia shooter - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.