രാഷ്​ട്രീയ ഗുരുവിന്​ ആദരം; ക്യാപ്​റ്റൻ സതീഷ്​ ശർമയുടെ ശവമഞ്ചമേന്തി​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്​റ്റൻ സതീഷ്​ ശർമക്ക്​ ആദരാഞ്ജലികളർപ്പിച്ച്​ കോൺഗ്രസ്​. 'ക്യാപ്റ്റൻ സതീഷ്​ ശർമക്ക്​ ആദരാഞ്​ജലി അർപ്പിക്കുന്നതായും ജനങ്ങൾക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഒാർമിക്കപ്പെടുമെന്നും' കോൺഗ്രസ്​ പാർട്ടി അവരുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ്​​ ചെയ്​തു. ഫെബ്രുവരി 17ന്​ അന്തരിച്ച സതീഷ്​ ശർമക്ക്​ 73 വയസായിരുന്നു.

രാഹുൽ ഗാന്ധി അദ്ദേഹത്തി​െൻറ അന്തിമകർമങ്ങളിൽ സജീവമായി പ​െങ്കടുത്തിരുന്നു. അദ്ദേഹത്തി​െൻറ ശവമഞ്ചം ചുമന്ന്​ നടന്നുനീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും കോൺഗ്രസ്​ പാർട്ടി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. രാജീവ്​ ഗാന്ധിയുടെ അടുത്ത സുഹൃത്ത്​ കൂടിയായിരുന്ന സതീഷ്​ ശർമ രാഹുലി​െൻറ ആദ്യകാല രാഷ്​ട്രീയ ഗുരുക്കൻമാരിൽ ഒരാളായിരുന്നു. 'ക്യാപ്​റ്റൻ സതീഷ്​ ശർമയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തി​െൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും സ്​നേഹവും അനുശോചനവും അറിയിക്കുന്നു. ഞങ്ങൾക്ക്​ അദ്ദേഹം ഒരു തീരാനഷ്​ടമാണ്​' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - Rahul Gandhi Among Pallbearers For Congress Veteran Satish Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.