‘പുതുവർഷം ഏവർക്കും സന്തോഷവും വിജയവും നൽകട്ടെ’; ആശംസകൾ നേർന്ന് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: പുതുവത്സരത്തിൽ ഭാരതീയർക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും നല്ല ആരോഗ്യവും വിജയവും കൊണ്ടുവരട്ടെ എന്ന് രാഹുൽ എക്സിൽ കുറിച്ചു.

പുതുവത്സരാശംസകൾക്കൊപ്പം ജെൻസികൾക്കൊപ്പമുള്ള ചിത്രവും രാഹുൽ എക്സിൽ പങ്കുവെച്ചു.

'എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും നല്ല ആരോഗ്യവും വിജയവും കൊണ്ടുവരട്ടെ. എല്ലാവർക്കും 2026 പുതുവത്സരാശംസകൾ !' -രാഹുൽ എക്സിൽ കുറിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയും പുതുവത്സരാശംസകൾ നേർന്നു. പൗരന്മാർക്കിടയിലും പരസ്പര സ്നേഹവും സഹകരണവും സൗഹാർദ്ദവും ഉണ്ടാകട്ടെ എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

'എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. പുതുവത്സരം എല്ലാവർക്കും സന്തോഷവും, സമാധാനവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ. പൗരന്മാർക്കിടയിലും പരസ്പര സ്നേഹവും സഹകരണവും സൗഹാർദ്ദവും ഉണ്ടാകട്ടെ' -പ്രിയങ്ക വ്യക്തമാക്കി. 


Tags:    
News Summary - Rahul and Priyanka extend New Year greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.