പാർട്ടി സ്ഥാനങ്ങളിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ പഞ്ചാബിലെ എ.എ.പി എം.എൽ.എ

ഛണ്ഡിഗഡ്​: ആം ആദ്​മി പാർട്ടി സ്ഥാനങ്ങളിൽ നിന്ന്​ തന്നെ ഒഴിവാക്കണമെന്ന്​ അപേക്ഷിച്ച്​ പഞ്ചാബിലെ എ.എ.പി  എം.എൽ.എ സുഖ്പാൽ സിങ്​ ഖൈര. പഞ്ചാബ്​ നിയമസഭയിൽ പാർട്ടിയുടെ ചീഫ്​ വിപ്പ്​ സ്ഥാനത്തിൽ നിന്നും സംസ്ഥാന വക്താവ്​ സ്ഥാനത്തിൽ നിന്നും തന്നെ ഉടൻ ഒഴിവാക്കണമെന്നാണ്​ സുഖ്പാൽ പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാളിനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക്​ നൽകിയിട്ടുള്ള സ്ഥാനങ്ങൾ പാർട്ടിയിൽ  തന്നേക്കാൾ അർഹതയുള്ള നേതാക്കൾക്ക്​ കൈമാറുന്നതാകും ഉചിതമെന്നും ഭോലാത്​ എം.എൽ.എ കൂടിയായ സുഖ്പാൽ പറയുന്നു. ജനപ്രതിനിധിയെന്ന നിലയിലും സാധാരണ പ്രവർത്തകനായും പാർട്ടിക്ക്​ വേണ്ടി സേവനം ചെയ്യുന്നതിൽ സന്തോഷമുണ്ട്​. പാർട്ടി നൽകിയിട്ടുള്ള സ്ഥാനങ്ങൾ ഒഴിവാക്കുകയാണെന്നും സുഖ്പാൽ വ്യക്തമാക്കുന്നു.

എ.എ.പിയുടെ പഞ്ചാബ്​ യൂനിറ്റ്​ പുന:സംഘടന സംബന്ധിച്ച്​ ഡൽഹിയിൽ ഇന്ന്​ രാഷ്​ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കയാണ്​ സുഖ്പാൽ സിങ് നിലപാട്​ വ്യക്തമാക്കിയിരിക്കുന്നത്​. യോഗത്തിൽ എം.പി ഭഗവന്ദ്​മന്നാണ്​ പഞ്ചാബ്​ യൂനിറ്റ്​കൺവീനർ.
തെരഞ്ഞെടുപ്പിന്​ ശേഷം എ.എ.പി പ്രധാന പദവികളൊന്നും നൽകാത്തതിലുള്ള അതൃപ്തിയാണ്​ സുഖ്പാലി​​​െൻറ ഇപ്പോഴത്തെ നീക്കത്തിന്​ കാരണമെന്നാണ്​ എ.എ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Punjab AAP Leader Asks Arvind Kejriwal To Remove Him From Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.