ന്യൂഡൽഹി: ഛത്തിസ്ഗഢിൽ ബി.ജെ.പി നേതാവിെൻറ ഗോശാലയിൽ പശുക്കൾ കൂട്ടമായി ചത്ത സംഭവത്തിൽ സർക്കാറിനെതിരെ ആേരാപണവുമായി നേതാവ്. ജമുൽ നഗരസഭാ വൈസ് പ്രസിഡൻറായിരുന്ന ഹരീഷ് വർമയാണ് സ്വന്തം സർക്കാറിനെതിരെ വിമർശവുമായി രംഗത്തുവന്നത്. സംഭവത്തെതുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് വർമയുടെ ഗോശാലയിൽ പശുക്കൾ ചത്തത്. പശുക്കളെ സംരക്ഷിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ലെന്ന് ഹരീഷ് വർമ ആരോപിച്ചു. 2010 മുതലാണ് താൻ ഗോശാല തുടങ്ങിയത്. എന്നാൽ, അതിനുള്ള വാർഷിക ഗ്രാേൻറാ മറ്റു ആനുകൂല്യങ്ങളോ കഴിഞ്ഞ രണ്ടു വർഷമായി ബി.ജെ.പി സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. 2015 വരെ 10 ലക്ഷം രൂപ ഗോസംരക്ഷണത്തിന് വാർഷിക ഗ്രാൻറ് നൽകിയിരുന്നുവെന്നും ഹരീഷ് വർമ പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് സർക്കാറിന് കീഴിലുള്ള ഗോ സേവ ആയോഗിന് ഡിസംബറിലും മാർച്ചിലും കത്തയച്ചതായും വർമ വ്യക്തമാക്കി. അതേസമയം, പശുക്കൾ ചത്തസംഭവത്തിൽ പ്രാദേശിക പ്രതിഷേധം ശക്തമായി. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത ഗോശാലയിൽ ബുധനാഴ്ച വൈകുന്നേരം മണ്ണുമാന്തി യന്ത്രംകൊണ്ട് വലിയ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയവർ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
300 ലേറെ പശുക്കൾ ചത്തിട്ടുണ്ടെന്നും ഇവയെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നുെവന്നും ആരോപിച്ച് കോൺഗ്രസും രംഗത്തുവന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസ് വക്താവ് ആർ.പി. സിങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.