ഇസ്ലാമാബാദ്: കശ്മീരിൽ ജയിലിൽ കഴിയുന്ന തങ്ങളുടെ പൗരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഹൈകമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് പ്രതിഷേധം അറിയിച്ചതായി പാക് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലിലാണ് തടവുകാരൻ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്റെ ആരോപണം. 2006 മുതൽ കോട് ഭൽവൽ ജയിലിൽ കഴിയുന്ന പാക് പൗരനായ മുഹമ്മദ് അലി ഹുസൈനാണ് കശ്മീർ ജയിലിൽ കൊല്ലപ്പെട്ടത്. ഹുസൈന്റെ മരണം കൊലപാതകമാണെന്നും ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാക് തടവുകാരുടെ സുരക്ഷ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ ഇന്ത്യ ഉടൻ കൈമാറണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.