പ്ര​ജ്ജ്വ​ൽ രേ​വ​ണ്ണയുടെ ലൈംഗികാതിക്രമം: വാർത്തകളിൽ ഗൗഡയും സ്വാമിയും വേണ്ടെന്ന് കോടതി

ബംഗളൂരു: പ്രജ്വൽ രേവണ്ണ എം.പി, എച്ച്.ഡി. രേവണ്ണ എം.എൽ.എ എന്നിവർ പ്രതികളായ ലൈംഗിക അതിക്രമ വാർത്തകൾക്ക് നിയന്ത്രണം. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, സഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ പേരുകൾ വാർത്തകളിൽ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.

ഗൗഡയും സ്വാമിയും ഇതുസംബന്ധിച്ച് നൽകിയ ഹരജി പരിഗണിച്ചാണ് ജില്ല സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്. സംഭവത്തിൽ ഇരുവർക്കും ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.

രേ​വ​ണ്ണ​യു​ടെ വീ​ട്ടി​ൽ എ​സ്.​ഐ.​ടി​ തെ​ളി​വ് ശേ​ഖ​ര​ണം

ബം​ഗ​ളൂ​രു: ഹാ​സ​ൻ മ​ണ്ഡ​ലം ജെ.​ഡി.​എ​സ് എം.​പി പ്ര​ജ്ജ്വ​ൽ രേ​വ​ണ്ണ, പി​താ​വ് മു​ൻ​മ​ന്ത്രി എ​ച്ച്.​ഡി. രേ​വ​ണ്ണ എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ന​ൽ​കി​യ സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) തെ​ളി​വ് ശേ​ഖ​ര​ണം ന​ട​ത്തി.

രേ​വ​ണ്ണ​യു​ടെ ബം​ഗ​ളൂ​രു ബ​സ​വ​ന​ഗു​ഡി​യി​ലെ വീ​ട്ടി​ലാ​ണ് തെ​ളി​വ് ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. പ​രാ​തി​ക്കാ​രി​യെ രേ​വ​ണ്ണ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു സ്ത്രീ​യു​ടെ മ​ക​ൻ മൈ​സൂ​രു ജി​ല്ല​യി​ലെ കെ.​ആ​ർ ന​ഗ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. രേ​വ​ണ്ണയാണ് ഒ​ന്നാം​പ്ര​തി​.

അതേസമയം, പ​രാ​തി​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാം​പ്ര​തി​ സ​തീ​ഷ് ബാ​ബ​ണ്ണ​യെ അറസ്റ്റ്ചെയ്തു. ഇ​യാ​ളെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി എ​ട്ട് ദി​വ​സം എ​സ്.​ഐ.​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

രേ​വ​ണ്ണ​യു​ടെ സ​ഹാ​യി​യാ​യ ബാ​ബ​ണ്ണ​യാ​ണ് ത​ന്റെ മാ​താ​വി​നെ വീ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് മ​ക​ൻ മൈ​സൂ​രു ജി​ല്ല​യി​ലെ കെ.​ആ​ർ ന​ഗ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ്ര​ജ്ജ്വ​ൽ രേ​വ​ണ്ണ മ​ത്സ​രി​ക്കു​ന്ന ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​ന്റെ മൂ​ന്നു ദി​വ​സം മു​മ്പ് രേ​വ​ണ്ണ​യു​ടെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞു എ​ന്ന​റി​യി​ച്ചാ​ണ് സ​തീ​ഷ് ത​ന്റെ മാ​താ​വി​നെ ആ​ദ്യം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. പൊ​ലീ​സ് എ​ത്ര ആ​വ​ശ്യ​പ്പെ​ട്ടാ​ലും രേ​വ​ണ്ണ​യു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​രു​തെ​ന്ന് മാ​താ​വി​നെ​യും പി​താ​വി​നെ​യും താ​ക്കീ​ത് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സ​തീ​ഷ് വീ​ണ്ടും എ​ത്തി മാ​താ​വി​നെ കൊ​ണ്ടു​പോ​യി. അ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്, വീ​ട്ടി​ൽ നി​ന്നാ​ൽ പൊ​ലീ​സ് പി​ടി​ക്കും എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു അ​ത്. 

മാ​താ​വി​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ രേ​വ​ണ്ണ​യെ ശ​നി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ വീ​ട്ടി​ൽ നിന്നാണ് അ​റ​സ്റ്റ് ചെയ്തത്.

കേ​സി​ൽ ഇ​ര​ക​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തി. 6360938947 എ​ന്ന​താ​ണ് ന​മ്പ​ർ. ഇ​ര​ക​ൾ എ​സ്.​ഐ.​ടി ഓ​ഫി​സി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം എ​ത്തി അ​തീ​വ ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Tags:    
News Summary - Prajwal Revanna's sexual assault: Bengaluru Court Restrains Media Outlets From Publishing Allegedly False News Against HD Deve Gowda & HD Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.