ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​: വോ​െട്ടടുപ്പ്​  തുടങ്ങി

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള വോെട്ടടുപ്പ്  തുടങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്രമന്ത്രി ഹർഷവർധൻ, ഡൽഹി ഗവർണർ അനിൽ ബെയ്ജാൽ എന്നിവർ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. 1.3 കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 26നാണ് വോെട്ടണ്ണൽ

 തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാന ഭരണം വൻ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയും തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസുമായുള്ള ശക്തമായ ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. 

മൂന്നിടത്തുമായി ആകെയുള്ള 272 സീറ്റിൽ 138 സീറ്റാണ് കഴിഞ്ഞതവണ ബി.ജെ.പി നേടിയത്. എന്നാൽ, അതിനുശേഷം ഡൽഹിയുടെ രാഷ്ട്രീയ നിയന്ത്രണം ആം ആദ്മി പാർട്ടി ൈകയടക്കിയതാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. എ.എ.പിയെ കടത്തിവെട്ടി കോർപറേഷനുകൾ പിടിക്കാൻ തീവ്രശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അരവിന്ദ് കെജ്രിവാളി​െൻറ നേതൃത്വത്തിലുള്ള എ.എ.പിക്ക് ഇടക്കാലത്ത് ഉണ്ടായിരിക്കുന്ന ക്ഷീണം മുതലാക്കി തിരിച്ചുവരാൻ കോൺഗ്രസ് ശ്രമിക്കുന്നു. ബി.ജെ.പി മൂന്നിടത്തും ഭരണം നിലനിർത്തുമെന്ന സർവേ ഫലങ്ങൾ.  

രജൗരി ഗാർഡൻ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എ.എ.പി സ്ഥാനാർഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി ബി.ജെ.പി സ്ഥാനാർഥി ജയിക്കുകയും കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ, അതിന് വേറിട്ട കാരണങ്ങൾ ഉണ്ടെന്നും ജനജീവിതം മെച്ചപ്പെടുത്തിയ പാർട്ടിയുടെ സ്ഥാനാർഥികളെ ജനം ജയിപ്പിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിശ്വാസം പ്രകടിപ്പിച്ചു.
കെജ്രിവാളി​െൻറ പ്രതിച്ഛായതന്നെ ആം ആദ്മി പാർട്ടിക്ക് കൈമുതൽ. 

കേന്ദ്രഭരണവും നരേന്ദ്ര മോദിയുടെ മുഖവുമാണ് ബി.ജെ.പി പ്രയോജനപ്പെടുത്തുന്നത്. അജയ്മാക്ക​െൻറ സംഘാടന പാടവം മാറ്റുരച്ചുനോക്കുകയാണ് കോൺഗ്രസ്.  ആകെയുള്ള 1.3 കോടി വോട്ടർമാരിൽ 1.1 ലക്ഷം പുതുമുഖ വോട്ടർമാരാണ്. ആകെ 13,022 പോളിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി നോട്ട സൗകര്യവും ഏർപ്പെടുത്തി. ഡൽഹിയുടെ സംയുക്ത മുനിസിപ്പൽ കോർപറേഷൻ 2012ലാണ് വടക്ക്, തെക്ക്, കിഴക്ക് എന്നീ കോർപറേഷനുകളാക്കി വിഭജിച്ചത്.

Tags:    
News Summary - Polling begins for 3 Delhi municipal corporations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.