ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടകർക്കായി​ പൊലീസി​െൻറ ​പുഷ്​പവൃഷ്​ടി

ലക്​നോ: കൻവാർ തീർത്ഥാടകരെ പനിനീർ ദലങ്ങൾകൊണ്ട്​ പുഷ്​പവൃഷ്​ടി നടത്തി സ്വീകരിച്ച ഉത്തർപ്രദേശ്​ പൊലീസ്​ മേധാവികളുടെ നടപടി വിവാദത്തിൽ. മീററ്റിലെ  മുതിർന്ന പൊലീസ്​ ഒാഫീസർ പ്രശാന്ത്​ കുമാറാണ്​ ഹെലികോപ്​ടറിൽ നിന്നും റോസാദലങ്ങൾ വാരിവിതറി തീർത്ഥാടകരെ സ്വാഗതം ചെയ്​തത്​. പൊലീസ്​ കമ്മീഷണർ ച​​ന്ദ്ര പ്രകാശ്​ ത്രിപദിക്കും മറ്റ്​ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സഞ്ചരിച്ചുകൊണ്ടാണ്​ ഇദ്ദേഹം പുഷ്​പവൃഷ്​ടി നടത്തിയത്​.

വാർഷിക കൻവാർ തീർത്ഥാടനത്തിന്​ മുന്നോടിയായ സുരക്ഷ, ട്രാഫിക്​ ഒരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള ഒൗദ്യോഗിക യാത്രക്കിടെയാണ്​  സംഭവം. ഹെലികോപ്​റ്ററിൽ യാത്ര ചെയ്​തുകൊണ്ട്​ പനിനീർ ദലങ്ങൾ വാരി വിതറി തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പ്രശാന്ത്​ കുമാർ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.  എന്നാൽ സർക്കാർ പണം ധൂർത്തടിക്കുന്നുവെന്നും ഉത്തരവാദിത്വം മറന്ന്​ പൊലീസ്​ പെരുമാറുന്നുവെന്നും ആരോപണം ഉയർന്നതിനെ തുടർന്ന്​  വിഡിയോ പിൻവലിച്ചു. 

‘‘ജനങ്ങളെ ആദരിക്കുന്നതി​​​​​െൻറയും സ്വാഗതം ചെയ്യുന്നതി​​​​​െൻറയും ഭാഗമായാണ്​ പുഷ്​പങ്ങൾ വിതറിയത്​. അതിൽ മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്​. ഗുരുപൂർണിമ, ഇൗദ്​, ബക്രിദ്​, ജൈന മതാ​ചാരങ്ങൾ എന്നിങ്ങനെ എല്ലാ മതാവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുള്ളതാണ്​’’- പ്രശാന്ത്​ കുമാർ വിവാദങ്ങളോട്​ പ്രതികരിച്ചു. 
ഉത്തരാഖണ്ഡിലെ കൻവാറി​ലേക്ക്​ ശിവഭക്തരായ തീർത്ഥാടകർ കാൽനടയായാണ്​ യാത്ര ചെയ്യുക. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ്​ കൂടുതൽ പേർ തീർത്ഥാടനത്തി​​​​​െൻറ ഭാഗമാകുക. 
കഴിഞ്ഞ ദിവസം ഡൽഹിയിൽ ട്രാഫികിനിടെ കൻവാർ തീർത്ഥാടക​​​​​െൻറ ദേഹത്ത്​ കാർ തട്ടിയെന്ന്​ ആരോപിച്ച്​ സംഘം ​വനിത ഒാടിച്ചിരുന്ന കാർ തല്ലിതകർത്തിരുന്നു. 

Tags:    
News Summary - UP Police Officer's Flower Shower For Kanwar Pilgrims - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.