ന്യൂഡൽഹി: വജ്രരാജാവ് നീരവ് മോദി ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് 11,400 കോടിയല്ല 21,306 കോടി രൂപയുടേതാണെന്ന് കോൺഗ്രസ്. പഞ്ചാബ് നാഷനൽ ബാങ്ക് ഇൗടുനിന്നു നൽകിയത് 293 ‘ലെറ്റർ ഒാഫ് അണ്ടർടേക്കിങ്’ ആണ്. ഇതിനു പുറമെ, മറ്റു നാലുകമ്പനികളും 30 ബാങ്കുകളും ഇൗ വായ്പതട്ടിപ്പിൽ പങ്കാളികളാണ്.
ഫയർസ്റ്റാർ ഇൻറർനാഷനൽ, ഫയർസ്റ്റാർ ഡയമണ്ട്, ഗീതാഞ്ജലി ജെം, ഗീതാഞ്ജലി എക്സ്പോർട്ട് കോർപറേഷൻ എന്നിവക്ക് 30 ബാങ്കുകൾ ചേർന്ന് നൽകിയത് 9906 കോടി രൂപയുടെ ഇൗടുപത്രങ്ങളാണ്. ഇതുകൂടി ചേർത്താൽ ക്രമക്കേട് 21,306 കോടി രൂപയാകും.
ക്രമക്കേട് പുറത്തുവന്നപ്പോൾ പഞ്ചാബ് നാഷനൽ ബാങ്കിെൻറ ഒാഹരിമൂല്യത്തിൽ വന്ന ഇടിവ് 7000 കോടി രൂപയുടേതാണ്. സർക്കാറിന് 57 ശതമാനം ഒാഹരി പങ്കാളിത്തമുള്ള പൊതുമേഖലബാങ്കാണ് പി.എൻ.ബി. ഒാഹരി മൂല്യത്തിലെ ഇടിവുകൂടി പരിഗണിച്ചാൽ തട്ടിപ്പുമൂലം ഉണ്ടായ സാമ്പത്തികനഷ്ടം 28,306 കോടിയുടേതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർേജവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡയമണ്ട്സ് ആർ.യു.എസ്, സോളാർ എക്സ്പോർട്ട്സ്, സ്റ്റെല്ലർ ഡയമണ്ട്സ് എന്നീ കമ്പനികൾ വഴി നടത്തിയ ക്രമക്കേടുകൾ കൂടി പുറത്തുവരാനുണ്ട്. മറ്റൊരു 5000 കോടി രൂപയുടെ ക്രമക്കേടുകൂടിയാണ് ഇതുവഴി നടന്നിരിക്കുന്നതെന്നാണ് അനുമാനം. തട്ടിപ്പിനെക്കുറിച്ച് മോദി സർക്കാറിനും കേന്ദ്രത്തിെൻറ വിവിധ അന്വേഷണ ഏജൻസികൾക്കും പുറമെ മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകൾക്കും നേരേത്തതന്നെ അറിവുണ്ടായിരുന്നുവെന്ന് സുർജേവാല ആവർത്തിച്ചു.
വൈഭവ് ഖുറാനിയയും ഗ്രീൻ സൊല്യൂഷൻസ് കമ്പനിയും കോർപറേറ്റ് കാര്യമന്ത്രാലയത്തിൽ 2015 േമയ് ഏഴിന് തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു എന്നതിെൻറ വിശദാംശങ്ങളും സുർജേവാല ലഭ്യമാക്കി. അവർ മുംബൈ പൊലീസിലും ദിഗ്വിജയ്സിങ് ജഡേജ എന്നയാൾ അഹ്മദാബാദിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിലും എഫ്.െഎ.ആർ നൽകിയിരുന്നു. ഹരിപ്രസാദ് എന്നയാൾ പ്രധാനമന്ത്രിയുടെ ഒാഫിസിൽ 2016 ജൂലൈ 26ന് നൽകിയ പരാതിക്കുപുറമെയാണിതെന്ന് കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.