കൊൽക്കത്ത: വെസ്റ്റ്ബംഗാളിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സൗത്ത് 24 പർഗാന ജില്ലയിൽ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് വെയർ ഹൗസുകൾക്കാണ് തീപിടിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 12 ഫയർ ഫോഴ്സ് യൂനിറ്റുകൾ ഏഴ് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തിങ്കളാഴ്ച രാത്രി മുതൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു തുടങ്ങിയെന്നും പല ഭാഗങ്ങളിൽ തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയുന്നതിന് ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ ശേഖരിച്ച് പരിശോധനക്ക് അയച്ചുവെന്ന് അഗ്നി രക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.