ഹിമാചൽ: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും നേരിടുന്ന ഹിമാചൽ പ്രദേശിൽ നിന്നും ഒരു നായയും ഉടമയും തമ്മിലുളള ആത്മബന്ധത്തിന്‍റെ വാർത്തയാണ് പുറത്ത് വരുന്നത്. ചമ്പാ ജില്ലയിലെ ഭർമൗർ മേഖലയിൽ മരണപ്പെട്ട ഉടമയുടെ അടുത്ത് ഒരു പിറ്റ്‌ബുൾ നായ നാലു ദിവസമാണ് തുടർച്ചയായി കാവലിരുന്നതെന്ന് രക്ഷപ്രവർത്തകർ അറിയിച്ചു.
പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമായതിനെ തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്ന വ്യകതിയെ കുറിച്ച് വിവരമില്ലാതായതോടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഉടമയെ മരിച്ച നിലയിൽ കണ്ടെത്തുകയും മൃതദേഹത്തിന് സമീപം നായ കാവലായി നിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടു.
രക്ഷപ്രവർത്തകർ സമീപത്തെക്ക് വരുന്നതിൽ അക്രമണസ്വഭാവം പ്രകടിപ്പിച്ച നായ, രക്ഷാപ്രവർത്തകർ ശാന്തമായി സമീപിച്ചതോടെ നായ മെരുങ്ങുകയായിരുന്നു. കാര്യങ്ങൾ മനസിലായ രീതിയിൽ നായ പിന്നീട് പെരുമാറുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
കനത്ത മഞ്ഞുവീഴ്ചയും കടുത്ത തണുപ്പും നിലനിന്ന സാഹചര്യത്തിലും നാലു ദിവസത്തോളം മൃതദേഹത്തിനരികിൽ നിന്ന് മാറാതെ നിന്ന നായയുടെ വിശ്വസ്തത സമൂഹമാധ്യമങ്ങളിലും വലിയ വികാരപ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഈ സംഭവം നായയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അപൂർവ ഉദാഹരണമായി പലരും സമൂഹമാധ്യമത്തിൽ വിശേഷിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.