ന്യൂഡൽഹി: യു.ജി.സിയുടെ പുതിയ നിയന്ത്രണങ്ങൾ കാമ്പസുകളിൽ അരാജകത്വം സൃഷ്ടിക്കുമെന്നാരോപിച്ച് ഡൽഹിയിലെ യു.ജി.സി ആസ്ഥാനത്തിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധം നടത്തും. ഉയർന്ന ജാതിസമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. യു.ജി.സി വിവേചനം കാണിക്കരുത് എന്നതാണ് ഇവരുടെ ആവശ്യം.
ജനുവരി 13നാണ് യു.ജി.സി പുതിയ നിയമം പ്രഖ്യാപിച്ചത്. കോളജുകളിലും സർവകലാശാലകളിലും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തടയുന്നതിനായി അവതരിപ്പിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം പട്ടികജാതി, പട്ടിക വർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റികളും ഹെൽപ് ലൈനുകളും നിരീക്ഷണ സംഘങ്ങളും രൂപീകരിക്കണമെന്നാണ് യു.ജി.സി വിവിധ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്.
എന്നാൽ ഈ നിയമം കോളജുകളിൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതിഷേധകരുടെ വാദം. അതേസമയം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ നീതിയും ഉത്തരവാദിത്തവും കൊണ്ടുവരിക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.