ഇടിയും മഴയും തുടരും; ഡൽഹിയിലെ ചില ഭാഗങ്ങളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ ചില ഭാഗങ്ങളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയും മഴയും തുടരുമെന്നാണ് അറിയിപ്പ്. വടക്കൻ ഡൽഹി, വടക്കു പടിഞ്ഞാറൻ ഡൽഹി, മധ്യ ഡൽഹി, വടക്കു കിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, തെക്കു പടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത മണിക്കൂറിൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കാലാവസ്ഥാ വകുപ്പ് സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, ഷഹ്ദാര, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിൽ മിതമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആകാശ എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികൾ യാത്രാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നാണ് നിർദേശം.

ചൊവ്വാഴ്ച രാവിലെ ഡൽഹിയുടെ ചില ഭാഗങ്ങളിൽ മിതമായ രീതിയിൽ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏറ്റവും മോശം നിലവാരത്തിലേക്ക് താഴ്ന്ന അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മഴ പെയ്തതിനാൽ സാധിക്കുമെന്നാണ് കരുതുന്നത്. ഈ വാരാദ്യത്തിന്റെ തുടക്കത്തിൽ ഒരുദിവസം നീണ്ടുനിന്ന മഴ ലഭിച്ചിരുന്നു. അതിനുപിന്നാലെയാണ് മഴ വീണ്ടും ശക്തമായത്.

Tags:    
News Summary - Red alert in parts of Delhi; rain, thunderstorm likely to continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.