ഗോവ: ആസ്ട്രേലിയൻ മാതൃകയിൽ പതിനാറു വയസ്സിൽ താഴെയുള്ളവർക്കിടയിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ തീരുമാനവുമായി ഗോവ.
ആസ്ട്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖൗണ്ടെ പറഞ്ഞു.
വ്യക്തിഗത ഇടങ്ങൾ സോഷ്യൽ മീഡിയ കൈയടക്കി. ടി.വി കാണുമ്പോഴും കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോൾ പോലും കുട്ടികൾ ഫോണിലാണ്. ഇത് കുട്ടികളിലെ സങ്കീർണത വർധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശും കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.