ന്യൂഡൽഹി: യൂറോപ്യൻ യൂനിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ. ഇന്ത്യ ഇതുവരെ ഒപ്പു വെച്ചതിൽ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണിതെന്ന് നരേന്ദ്ര മോദി പറഞ്ഞു. കരാർ നിർമാണ, സേവന മേഖലക്ക് ഉത്തേജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുടെയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്.
'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് ഉർസുല കരാറിനെ വിശേഷിപ്പിച്ചത്. രണ്ടു പതിറ്റാണ്ടോളം നടന്ന തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് കരാറിലെത്തി ചേർന്നതെന്ന് മോദി പറഞ്ഞു. 1.4 ബില്യൻ ഇന്ത്യക്കാർക്ക് കരാർ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു.
കരാറിലൂടെ ജി.ഡി.പിയുടെ ഏകദേശം 25 ശതമാനം ഇന്ത്യക്ക് ലഭിക്കുമെന്നും വസ്ത്ര വ്യവസായ മേഖല, വജ്ര വ്യവസായം, തുകൽ വ്യവസായം തുടങ്ങിയ മേഖലകളിൽ കരാർ ഉത്തേജനം നൽകുമെന്നും മോദി പറഞ്ഞു.
യു.എസ് താരിഫ് ചുമത്തുകയും ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും മൂലം ബ്രസൽസും ഇന്ത്യയും പുതിയ വിപണികൾ തുറക്കാൻ ശ്രമങ്ങൾ നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ യൂനിയനുമായുള്ള കരാർ ഒപ്പു വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.