മോദിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയില്ല; വിദ്യാഭ്യാസമില്ലാത്ത ഒരു പ്രധാനമന്ത്രി രാജ്യത്തിന് അപകടകരം -മനീഷ് സിസോദിയ

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന കത്തുമായി ജയിലിൽ കഴിയുന്ന എ.എ.പി മുതിർന്ന നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയി​ല്ലെന്ന് കത്തിൽ സിസോദിയ വ്യക്തമാക്കി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആണ് ഹിന്ദിയിലെഴുതിയ കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ''വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രി രാജ്യത്തിന് അപകടകരമാണ്. നരേന്ദ്രമോദിക്ക് ശാസ്ത്രത്തെ കുറിച്ച് അറിയില്ല. എന്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പോലും മോദിക്ക് വലിയ ധാരണയില്ല.​''-എന്നാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ കുറച്ചു വർഷം കൊണ്ട് രാജ്യത്ത് 60,000 സ്കൂളുകളാണ് അടച്ചുപൂട്ടിയത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും സിസോദിയ കത്തിൽ സൂചിപ്പിച്ചു.ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - PM's low qualifications dangerous for country says Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.