ന്യൂഡല്‍ഹി: പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിെൻറ (പി.എം.സി)തകർച്ചയെ തുടർന്ന് നിക്ഷേപം മുഴുവൻ നഷ്ടമായ മോദി ഭക്തെൻറ പൊട്ടിക്കരച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡല്‍ഹിയിൽ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനുമുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് യുവാവ് ചാനൽ കാമറക്കുമുന്നിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.
ഇതുവരെ സ്വരുക്കൂട്ടിയതെല്ലാം പി.എം.സി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. വാടകവീട്ടിലാണ് താൻ താമസിക്കുന്നത്. ആരോട് ചോദിച്ചാലും അറിയാം താൻ എത്ര വലിയ മോദി ഭക്തൻ ആയിരുന്നുവെന്ന്. അങ്ങെന്തിനാണ് ഇങ്ങനെ പാവങ്ങളെ ദ്രോഹിക്കുന്നത്. ഒരുദിവസം എല്ലാ അന്ധ ഭക്തന്മാരും മരിച്ചുപോകുമെന്നും നശിച്ചുപോകുമെന്നും യുവാവ് വിഡിയോയിൽ പറയുന്നു. രാജ്യത്തെ വലിയ സഹകരണ ബാങ്കുകളിലൊന്നായിരുന്നു പാപ്പരായ പി.എം.സി സഹകരണ ബാങ്ക്.
PMC - 'Punjab and Maharashtra Co-operative' Bank has completely lost trust because of the #PMCBankScam
— Srivatsa (@srivatsayb) October 3, 2019
After a series of scams & jumlas, another PMC - 'Pradhan Mantri Chowkidar' is now being criticised by even the bhakts
Our media though is maintaining pin drop silence pic.twitter.com/tIs5FQPoGR
അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിട്ടും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും. എച്ച്.ഡി.ഐ.എല്‍ ഡയറക്ടര്‍മാരുടെ പേരിലുള്ള 3,500 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം പൊലീസ് മരവിപ്പിച്ചിരുന്നു.
പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപിക്കുന്നു. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിെൻറ പ്രവര്‍ത്തനം കഴിഞ്ഞ 23 മുതല്‍ ആറുമാസത്തേക്ക് റിസര്‍വ് ബാങ്ക് മരവിപ്പിച്ചതോടെയാണ് വിവരം പുറത്താകുന്നത്. ബാങ്കിെൻറ വായ്പകളില്‍ 75 ശതമാനവും നല്‍കിയത് എച്ച്.ഡി.ഐ.എല്ലിനാണ്. കേസില്‍ പ്രതികളായ ബാങ്ക് ചെയര്‍മാന്‍ വാര്യം സിങ്, മലയാളി മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവര്‍ ഒളിവിലാണ്.
6,500 കോടി രൂപയാണ് എച്ച്.ഡി.ഐ.എല്ലിന് നല്‍കിയതെന്നും ഇവരുടെ കിട്ടാക്കടം മറച്ചുവെക്കാന്‍ 20,000ലേറെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും പിന്നീട് റിസര്‍വ് ബാങ്കിന് അയച്ച കത്തില്‍ ജോയ് തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.