ന്യൂഡൽഹി: ബി.െജ.പി പ്രവർത്തകർ ത്രിപുരയിൽ വ്ലാദിമിർ ലെനിെൻറയും തമിഴ്നാട്ടിൽ െപരിയാർ ഇ.വി. രാമസ്വാമിയുടെയും ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറുടെയും പ്രതിമകൾ തകർത്തതോടെ പാർട്ടിക്കേറ്റ പരിക്ക് മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും രംഗത്ത്. ലെനിെൻറയും പെരിയാറിെൻറയും പ്രതിമകൾ തകർത്തതിൽ പ്രതിഷേധിച്ച് ഒരുസംഘം കൊൽക്കത്തയിൽ ജനസംഘം സ്ഥാപകനും ആർ.എസ്.എസ് നേതാവുമായ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ അലേങ്കാലമാക്കിയതോടെയാണ്േമാദി ഇടപെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ച പ്രധാനമന്ത്രി, പ്രതിമ തകർക്കൽ അംഗീകരിക്കാൻ കഴിയില്ലെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും നടന്ന അക്രമങ്ങളിൽ കുറ്റക്കാരെ പിടികൂടണമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനങ്ങേളാട് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെയും ത്രിപുരയിലെയും പാർട്ടി ഘടകങ്ങളോട് സംസാരിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പിയിലെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ പെരിയാറിെൻറയും ത്രിപുരയിൽ ലെനിെൻറയും പ്രതിമകൾ തകർത്തതിന് കേന്ദ്രസർക്കാർ മറുപടി നൽകണമെന്നാവശ്യപ്പെട്ട് ചുറ്റികയും പെയിൻറുമായി വന്ന ഏതാനും വിദ്യാർഥികളാണ് ബുധനാഴ്ച രാവിലെ തെക്കൻ കൊൽക്കത്തയിലെ ശ്മശാനത്തിലെത്തി ശ്യാമപ്രസാദ് മുഖർജിയുടെ അർധകായ പ്രതിമ അലേങ്കാലമാക്കിയത്. ഉത്തർപ്രദേശിലെ മീറത്തിൽ ഒരുസംഘം ബി.ആർ. അംബേദ്കറിെൻറ പ്രതിമയും തകർത്തു.
അതിനിെട, പെരിയാർ പ്രതിമ തകർക്കാൻ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ ഖേദപ്രകടനം നടത്തി. തെൻറ ഫേസ്ബുക്ക് അഡ്മിനാണ് വിവാദ പോസ്റ്റിട്ടതെന്നാണ് രാജ പറഞ്ഞത്. രാജക്കെതിരെ നടപടിക്ക് ബി.ജെ.പി തയാറായിട്ടില്ല. തമിഴ്നാടിെൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി പി. മുരളീധരറാവു സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. കമൽ ഹാസനും എച്ച്. രാജക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.