ന്യൂഡൽഹി: ഭരണാധികാരിയായി 20 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലുമാണ് മോദിയുടെ നേട്ടം. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ ഭരണത്തലവനായി കൂടുതൽ കാലം സേവനം അനുഷ്ഠിച്ച നേതാക്കളിൽ ഒരാളാണ് മോദി. ഇത് ഇന്ത്യക്ക് അഭിമാനമാണ്. മോദിയിലൂടെ ഇന്ത്യ സമാധാനത്തിേൻറയും സുസ്ഥിരതയുടെയും പാതയിൽ വളരുമെന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
യു.എസ് പ്രസിഡൻറുമാരായ ബിൽ ക്ലിൻറൺ, ജോർജ് ഡബ്യു ബുഷ്, ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്, യു.കെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ എന്നിവരുമായാണ് മോദിയെ രവിശങ്കർ പ്രസാദ് താരതമ്യം ചെയ്തത്. 2014ൽ രാജ്യത്തിെൻറ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 13 വർഷക്കാലം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയായി ഏഴാം വർഷത്തിലേക്കാണ് മോദി കടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.