വ്യാപാരികളെ ചുവപ്പു നാടയിൽ കുരുക്കാൻ ആഗ്രഹിക്കുന്നില്ല -മോദി

ദ്വാരക: ചെറുകിട^ഇടത്തരം വ്യാപാരികളടക്കം കഴിഞ്ഞ ദിവസം ജി.എസ്​.ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകളെ പ്രകീർത്തിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരി^വ്യവസായികളെ ചുവപ്പ​ുനാടയിൽ കുരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്വാരകയിൽ പുതിയ പാലത്തി​​​െൻറ ശിലാസ്​ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ജി.എസ്​.ടി കൗൺസിൽ നൽകിയ ഇളവുകളെ രാജ്യം വലിയ തോതിൽ സ്വാഗതം ചെയ്​തതായാണ്​ പത്രത്തലക്കെട്ടുകൾ വ്യക്​തമാക്കുന്ന​ത്​. അത്​ ദീപാവലി നേരത്തെ ആഗതമായതുപോലെയാണെന്നും മോദി കൂട്ടിച്ചേർത്തു. ജി.എസ്​.ടി ആരംഭിച്ചശേഷം മൂന്നുമാസം അതേപ്പറ്റി നേരത്തെ വ്യക്​തമാക്കിയിരുന്നതാണ്​. നികുതി കൈകാര്യം, സാ​േങ്കതിക അപര്യാപ്​തത, നിയമത്തി​​​െൻറ അഭാവം, നിരക്കുകളിലെ കുഴപ്പങ്ങൾ, പ്രായോഗിക പ്രശ്​നങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ച്​ നടപടിയെടുക്കുമെന്ന്​ മു​േമ്പ പറഞ്ഞിരുന്നു.

ബിസിനസുകാർ ഫയലുകളിലും ഉദ്യോഗസ്​ഥ മേധാവിത്തത്തിലും കുടുങ്ങിക്കിടക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സർക്കാറിൽ വിശ്വാസമുള്ളിടത്ത്​ തീരുമാനങ്ങളിൽ സത്യസന്ധതയുണ്ടാകും. ജി.എസ്​.ടി കൗൺസിൽ പ്രഖ്യാപനത്തിൽ തനിക്ക്​ അത്​ കാണാൻ കഴിയുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

വികസനത്തിൽ കോൺഗ്രസി​േൻറത്​ ഇടുങ്ങിയ നിലപാടാണ്​. മുമ്പ്​​ കോൺഗ്രസിലെ മാധവ്​ സിങ്​ സോളങ്കി ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്നപ്പോൾ വാട്ടർ ടാങ്ക്​ ഉദ്​ഘാടനം ചെയ്യാൻ വരുന്നുവെന്നെല്ലാം പത്രങ്ങളുടെ മുഖപ്പേജിൽ പരസ്യം കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ജൂലൈയിൽ ചരക്കുസേവന നികുതി സ​മ്പ്രദായം ആരംഭിച്ചശേഷം ചെറുകിട ഇടത്തരം ബിസിനസുകാർക്ക്​ വെള്ളിയാഴ്​ച നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 27 ഇനങ്ങളുടെ നികുതിയിലും കുറവ്​ വരുത്തിയിരുന്നു. 


 

Tags:    
News Summary - PM Lauds Arun Jaitley on GST Freebies, Says Diwali is 15 Days Early for Traders– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.