പ്രധാനമന്ത്രി കർഷകരെ ആക്രമിച്ചുകൊണ്ട്​ ഇന്ത്യയെ ദുർബലപ്പെടുത്തുന്നുവെന്ന്​ രാഹുൽ

ന്യൂഡൽഹി: നമ്മുടെ കർഷകരെയും തൊളിലാളികളെയും ആക്രമിച്ചുകൊണ്ട്​ ഇന്ത്യയെ തന്നെയാണ്​ പ്രധാനമന്ത്രി ദുർബലപ്പെടുത്തുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കർഷക സമരത്തെ അടിച്ചൊതുക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ്​ രാഹുലിന്‍റെ ട്വീറ്റ്​.

ഈ അടിച്ചൊതുക്കൽ കൊണ്ട്​ ദേശ വിരുദ്ധ ശക്​തികൾക്ക്​ മാത്രമാണ്​ ഗുണമെന്നും രാഹുൽ പറഞ്ഞു. റിപ്പബ്ലിക്​ ദിനത്തി​െല ട്രാക്​ടർ പരേഡിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ പേരിൽ സമരഭൂമികളിൽ നിന്ന്​ കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കം ശക്​തമാക്കിയിരിക്കുകയാണ്​ സർക്കാർ. സമരഭൂമി ഒഴിഞ്ഞുപോകാൻ കഴിഞ്ഞ ദിവസം കർഷകർക്ക്​ നോട്ടീസ്​ നൽകിയിരുന്നു.

വലിയ പൊലീസ്​ സേനയെ പ്രദേശത്ത്​ വിന്യസിക്കുകയും റൂട്ട്​ മാർച്ചടക്കം നടത്തുകയും ചെയ്​തിരുന്നു. എന്നാൽ, കൂടുതൽ കർഷകർ സമരഭൂമിയലേക്ക്​ വന്നുകൊണ്ടായിരുന്നു സമരക്കാരുടെ പ്രതികരണം. സർക്കാർ പേടി​പ്പിക്കാൻ നോക്കേണ്ടെന്ന്​ കർഷകർ പ്രഖ്യാപിക്കുകയും ചെയ്​തു. സമരക്കാർ നിലപാട്​ കടുപ്പിച്ചതോടെ ഒഴിപ്പിക്കൽ നടപടി തൽകാലത്തേക്ക്​ നിർത്തിവെച്ചിരുന്നു.

എന്നാൽ, സമരഭൂമിയിൽ നിന്ന്​ കർഷകരെ ബലംപ്രയോഗിച്ച്​ ഒഴിപ്പിക്കാനുള്ള സന്നാഹങ്ങൾ സർക്കാർ ഒരുക്കുന്ന പശ്ചാത്തലത്തിലാണ്​ രാഹുലിന്‍റെ പ്രസ്​താവന. സർക്കാർ കർഷകരെ ആക്രമിച്ചാൽ ദേശവിരുദ്ധ ശക്​തികൾക്ക്​ മാത്രമാണ്​ ഗുണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. 


Tags:    
News Summary - PM is weakening India by attacking our farmers, says rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.