ഹിമന്ത ബിശ്വ ശർമ്മ

അമിത് ഷായെ പ്രധാനമന്ത്രിയെന്ന് വിളിച്ച് ഹിമന്ത ബിശ്വ ശർമ്മ; അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തോയെന്ന് കോൺഗ്രസ്

ഗുവാഹത്തി: ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വിഷയം ഏറ്റെടുത്ത് കോൺഗ്രസ്. ഒരു പൊതു പരിപാടിക്കിടെയാണ് ഹിമന്തക്ക് അബദ്ധം പിണഞ്ഞത്.

നാക്കുപിഴവ് സംഭവിച്ചതാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കിയെങ്കിലും സംഭവത്തിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.


ഭരണകക്ഷി അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തോയെന്ന പരിഹാസ ചോദ്യങ്ങളോടെയാണ് കോൺഗ്രസ് വിഡിയോ പ്രചരിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഒരു പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി അമിത് ഷായെയും ആഭ്യന്തര മന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ബോധപൂർവ്വം തന്നെയാണ് ഷായെ പ്രധാനമന്ത്രിയെന്ന് വിളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

മുമ്പ് അസമിൽ സർബാനന്ദ സോനോവാൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും സമാന രീതിയിൽ ശർമയെ മുഖ്യമന്ത്രിയെന്ന് ബി.ജെ.പിയുടെ ഒരു എം.പി വിശേഷിപ്പിച്ചിരുന്നു. അന്ന് ശർമ അസം മന്ത്രി സഭയിൽ അംഗമായിരുന്നു. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയും ശർമ മുഖ്യമന്ത്രിയാകുകയും ചെയ്തെന്ന് അസം കോൺഗ്രസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുമ്പത്തെ ഉദാഹരണങ്ങളെടുക്കുമ്പോൾ ഇത് മുഖ്യമന്ത്രിയുടെ നാക്ക് പിഴവായി തോന്നുന്നില്ലെന്നും നരേന്ദ്ര മോദിക്ക് പകരം അമിത് ഷായെ പ്രധാനമന്ത്രിയാക്കാനുള്ള പ്രചാരണങ്ങൾ ആരംഭിച്ചോയെന്നും അസം കോൺഗ്രസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - "PM Amit Shah," Says Himanta Sarma. BJP Says "Inadvertent Slip Of Tongue"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.