18​ വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന്​ സു​പ്രീം കോടതി

ന്യൂഡൽഹി: പതി​െനട്ട്​ വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികൾക്ക്​ ഭരണഘടന അതിന്​ അവകാശം നൽകു​ന്നുണ്ടെന്നും സുപ്രീം കോടതി വ്യക്​തമാക്കി.

സമ്മാനങ്ങൾ, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത്​ മതപരിവർത്തനങ്ങൾ നടക്കുന്നുവെന്നും അത്​ തടയാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ കൂടിയായ അഭിഭാഷകൻ നൽകിയ ഹരജി തള്ളിയാണ്​ കോടതി ഇത്തരത്തിൽ നിരീക്ഷിച്ചത്​. മന്ത്രവാദം, ആഭിചാര ക്രിയകൾ എന്നിവ നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി നൽകിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പ്രശസ്തിയും വാർത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹരജി ആണിത്​. കനത്ത പിഴ ചുമത്തുമെന്നും കോടതി സൂചിപ്പിച്ചതോടെയാണ്​ ഉപാധ്യായ ഹരജി പിൻവലിച്ചത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയിൽ വ്യക്​തമാക്കിയതിന്​ കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ്​ നരിമാൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Persons Above 18 Free To Choose Religion Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.