ലോകം മുഴുവൻ സമാധാനം വരണം; രാജ്യത്തെ വിഭജിക്കുന്നവരെ എൻ.എസ്.ജി നേരിടും -അമിത് ഷാ

കൊൽക്കത്ത: ജനങ്ങളുടെ സമാധാനം കെടുത്തി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ എൻ.എസ്.ജിയെ (ദേശീയ സുരക്ഷാ സേന) ഭയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകം മുഴുവൻ സമാധാനം വരണമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിൽ എൻ.എസ്.ജി‍യുടെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

ലോകം മുഴുവൻ സമാധാനം വരണം. 10,000 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും മറ്റൊരു രാജ്യത്തെ നാം ആക്രമിച്ചിട്ടില്ല. എന്നാൽ, നമ്മുടെ സമാധാനം കെടുത്താൻ ആരെയും അനുവദിക്കില്ല. നമ്മുടെ സൈനികരുടെ ജീവനെടുക്കുന്നവർ അതിന് കനത്ത വിലനൽകേണ്ടിവരും.

സമാധാനം ഇല്ലാതാക്കി വിഭജനത്തിന് ശ്രമിക്കുന്നവർ എൻ.എസ്.ജിയെ ഭയക്കേണ്ടിവരും. അത്തരക്കാരെ തോൽപ്പിക്കുക എൻ.എസ്.ജി‍യുടെ കടമയാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം തീവ്രവാദത്തെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് നാം സ്വീകരിച്ചത്. മോദി ഭരണത്തിലേറിയ ശേഷം ഇന്ത്യയുടെ പ്രതിരോധ നയവും വിദേശനയവും തമ്മിൽ വ്യത്യാസം വന്നിട്ടുണ്ട്. മുമ്പ് ഇതുപോലെയായിരുന്നില്ല -അമിത് ഷാ പറഞ്ഞു.

Tags:    
News Summary - People who want to divide country and disrupt peace must fear NSG, says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.