ന്യൂഡല്‍ഹി: നിയമം ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലും അതിനെ ജനങ്ങള്‍ പേടിക്കണമെന്ന് സുപ്രീംകോടതി. അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ഗുരുതര ശിക്ഷ നല്‍കണമെന്ന് നിര്‍ദേശിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ ദീപക് മിശ്രയുടെയും അമിതാവ് റോയിയുടെയും പരാമര്‍ശം. പരമാവധി രണ്ടു വര്‍ഷം തടവുശിക്ഷ നിര്‍ദേശിക്കുന്ന മോട്ടോര്‍ വാഹനനിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 304 എയിലെയും വകുപ്പുകള്‍ സാഹസികരായ ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ളെന്നും ബെഞ്ച് നിരീക്ഷിച്ചു.
മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലുമുള്ള വാഹനമോടിക്കല്‍ വഴി ജീവന്‍ നഷ്ടമായവരെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്ക് നിയമത്തെ പേടി വേണമെന്ന് കോടതി പറഞ്ഞത്. അത്തരം ഡ്രൈവര്‍മാര്‍ സ്വയം ഭീഷണിയാകുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രശ്നമാകുന്നു. ഏതു നഷ്ടപരിഹാരവും നഷ്ടപ്പെട്ട ജീവന് പകരമാവുകയുമില്ല. അത്തരം വാഹനമോടിക്കലിന് ഗുരുതര ശിക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരോട് ആശയവിനിമയം നടത്തിവരുകയാണെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയെ ബോധിപ്പിച്ചു.
അശ്രദ്ധമായ ഡ്രൈവിങ് നിരപരാധികളുടെ മരണത്തിന് കാരണമാകുന്ന സംഭവങ്ങളില്‍ നിയമം പുന$പരിശോധിക്കണമെന്ന് പാര്‍ലമെന്‍റിനോട് സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ എന്തു നടപടിയുണ്ടായെന്ന് ബെഞ്ച് ആരാഞ്ഞു. മതിയായ ശിക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് മറുപടി നല്‍കാന്‍ എട്ടാഴ്ച സമയം വേണമെന്ന് രോഹത്ഗി ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.