ഗുജറാത്തിൽ ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെട്ട കോവിഡ്​ രോഗി മരിച്ച നിലയിൽ 

സൂറത്ത്: ഗുജറാത്തിൽ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷ​െപ്പട്ട കോവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ ഭഗ്​വാൻ റാണ എന്ന രോഗിയെ ബുധനാഴ്​ച രാത്രിയോടെ ആശുപത്രി കാമ്പസിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

മന്‍ ദര്‍വാജ ഏരിയയിൽ നിന്നുള്ള ഭഗ്​വാൻ റാണ എന്ന 50കാരനെ ഏപ്രില്‍ 21നാണ് കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ ഐസൊലേഷൻ വാർഡിൽ നിന്ന്​ കാണാതാവുകയായിരുന്നു. തുടർന്ന പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്​ച രാത്രിയോടെ പോസ്​റ്റ്​മോർട്ടം മുറിക്ക്​ സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

 ശരീരസ്രവങ്ങള്‍ പരിശോധനക്കയച്ചതിൽ കോവിഡ്​ പോസിറ്റീവാണെന്ന്​  സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന പതിവില്ലാത്തതിനാല്‍ കോവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി എൻ.സി.എച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. തുടർന്ന്​ കോവിഡ്​ മാനദണ്ഡപ്രകാരം വ്യാഴാഴ്​ച വൈകീ​ട്ടോടെ മൃതദേഹം സംസ്​കരിച്ചു.  ഇയാളുടെ ഭാര്യയും മകളും നിരീക്ഷണത്തിലാണ്​.

Tags:    
News Summary - Patient escapes from isolation ward in Surat, found dead - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.