മുംബൈ: ഛത്രപതി ശിവജിയുടെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഹിന്ദുത്വത്തെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോളെ. ശിവജിയുടേത് എല്ലാവരേയും ഉൾക്കൊള്ളുന്നതും ആർക്കെതിരെയും വിദ്വേഷം പുലർത്താത്തതുമായ ആശയമാണെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
ഉദ്ധവ് താക്കറെയെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയേയും ഒരു വേദിയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് കൃത്യമാണ്. ശിവജിയുടെ ഹിന്ദുത്വത്തെ ഞങ്ങൾ പിന്തുണക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അയോധ്യ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കും ക്ഷേത്രം സന്ദർശിക്കാൻ ക്ഷണമുണ്ടായിരുന്നുവെന്നും തിരക്കുകൾ മൂലമാണ് പോകാതിരുന്നതെന്നും വൈകാതെ ക്ഷേത്രത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.