പത്​മാവത്​ വിവാദം: കർണിസേനക്കെതിരായ ഹരജി ഇന്ന്​ സുപ്രീംകോടതിയിൽ

ന്യുഡൽഹി: പത്​മാവത് സിനിമക്കെതിരായ പ്രതിഷേധത്തില്‍ കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും. പൊതു പ്രവര്‍ത്തകന്‍ തെഹ്സിന്‍ പൂനെവാലെ, അഭിഭാഷകന്‍ വിനീത് ദന്ദ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ണിസേന കോടതി വിധി മറികടന്ന് സിനിമക്കെതിരായ പ്രതിഷേധവും അക്രമവും  തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. പത്​മാവതി​​െൻറ വിലക്ക് നീക്കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.
 
Tags:    
News Summary - Padmavat Row - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.