ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ റാലി ബുധനാഴ്ച ഡൽഹിയിൽ നടക്കും. കൊൽക്കത്ത മാർച്ചിന് ചുവടുപിടിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാറാണ് റാലി സംഘടിപ്പിക്കുന്നത്. ‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ജന്തർമന്തറിലാണ് മഹാറാലി. ഇതിൽ പെങ്കടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച തന്നെ ഡൽഹിയിലെത്തി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തിയ ധർണയിൽ പെങ്കടുക്കാനെത്തിയ മുഖ്യമന്ത്രി ചന്ദ്രബാബുവും ഡൽഹിയിലുണ്ട്.
പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അണിനിരക്കുന്ന മാർച്ചിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു രാഷ്ട്രപതി രാംനാഥ് കോവിന്ദിെന സന്ദർശിച്ച് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.