സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി; പുഷ്പമേള മേയ് 10 മുതൽ

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് 10ന് ആരംഭിക്കും. 10 ദിവസമാണ് മേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ തയാറായിക്കഴിഞ്ഞു.

45,000 ചട്ടികളിലായാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡാലിയ, മേരിഗോൾഡ്, ഫാൻസി, പിറ്റോണിയ, സാൽവിയ, ചെണ്ടുമല്ലി ഉൾപ്പെടെ 300ലേറെ പൂച്ചെടികൾ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കൾ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്. 

ഊട്ടി സസ്യോദ്യാനത്തിൽ പുഷ്പമേളക്കായി ഒരുക്കിയ പൂക്കൾ

 

പുഷ്പമേള ആസ്വദിക്കാൻ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ റോസ് ഷോ, ഫ്രൂട്ട് ഷോ, സ്പൈസസ് ഷോ എന്നിവ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മേയ് 17ന് ആരംഭിക്കേണ്ട പുഷ്പമേള നേരത്തെ നടത്താനും കൂടുതൽ ദിവസം പ്രദർശനം നീട്ടാനും കാർഷിക വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമീഷൻ നൽകിയതായി ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - ooty flowershow to begin on may 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.