പാമ്പൻ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; കടലിലേക്ക് തെറിച്ചുവീണയാളെ രക്ഷപ്പെടുത്തി

ചെന്നൈ: രാമേശ്വരത്തെ പാമ്പൻ പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രക്കാരൻ കടലിലേക്ക്​ തെറിച്ചുവീണു. കടലിൽ വീണ യുവാവിനെ മത്സ്യ തൊഴിലാളികൾ കയർ കെട്ടി രക്ഷപ്പെടുത്തി. അതേസമയം യുവാവിന്‍റെ പിതാവ്​ സംഭവസ്ഥലത്ത് വെച്ചുതന്നെ​ മരിച്ചു.

ശനിയാഴ്ച ഉച്ചക്ക്​ രാമേശ്വരം പാമ്പൻ സ്വദേശികളായ നാരായണനും മകൻ മുകേഷും മണ്ഡപത്തിൽ നിന്ന് കടലിന് കുറുകെയുള്ള പാമ്പൻ പാലം വഴി ബൈക്കിൽ പോകവെയാണ്​ അപകടം. പാലത്തിന്‍റെ മധ്യഭാഗത്ത് എത്തിയപ്പോൾ എതിരെ വന്ന കാർ അമിതവേഗതയിൽ നിയന്ത്രണംവിട്ട്​ ബൈക്കിലിടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിൽ മുകേഷ് 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പാലത്തിൽ തലക്ക്​ പരിക്കേറ്റ്​ വീണ നാരായണൻ തൽക്ഷണം മരിച്ചു. കടലിൽ വീണ് മുകേഷിനെ കണ്ട പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിൽ ചാടി യുവാവിനെ കയർ കൊണ്ട്​ കെട്ടി രക്ഷപ്പെടുത്തുകയായിരുന്നു. കാലിലെ എല്ല്​ പൊട്ടിയ നിലയിൽ മുകേഷിനെ രാമനാഥപുരം ഗവ.​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ശിവഗംഗ കാരൈക്കുടി അമരാവതി കരുണാമൂർത്തിയെ പാമ്പൻ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

Tags:    
News Summary - One killed in car-bike collision at Pamban bridge Rescued the man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.